തിക്കോടി ബീച്ചില്‍ മരിച്ചത് കല്‍പ്പറ്റ ജിമ്മിലെ അംഗങ്ങള്‍; മരിച്ച നാലുപേരില്‍ ഒരാള്‍ വനിതാ ട്രെയിനര്‍
January 26, 2025 6:33 PM
തിക്കോടി ബീച്ചില്‍ ഇന്ന് അപകടത്തില്‍പ്പെട്ട സംഘം എത്തിയത് കല്‍പ്പറ്റയില്‍ നിന്നും. കല്‍പ്പറ്റയിലെ ഒരു ജിമ്മില്‍ പരിശീലനം നടത്തുന്നവരാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി തിക്കോടിയില്‍ എത്തിയത്. കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്.
22 അംഗ സംഘമാണ് എത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഒരു ടെംപോ ട്രാവലറില്‍ ആണ് ഇവര്‍ ഉച്ചയ്ക്ക് ബീച്ചില്‍ എത്തിയത്. വൈകീട്ടോടെയാണ് കല്ലകത്ത് ബീച്ചില്‍ ഇറങ്ങിയത്. അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ നാല് പേരാണ് മരിച്ചത്.
ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here