പതിമൂന്ന് പേർ വെടിയേറ്റ് മരിച്ച നിലയിൽ; മണിപ്പൂരിൽ കൊല്ലപ്പെട്ടവർ ആരെന്ന് സ്ഥിരീകരിക്കാതെ പോലീസ്

ഇംഫാൽ: മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിൽ 13 പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടിലാണ് ഇവർ കൊല്ലപെട്ടതെന്നാണ് പോലീസ് ഭാഷ്യം. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

“തെങ്‌നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ ഉച്ചയ്ക്ക് രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. ഈ സമയം ഞങ്ങൾ സംഭവസ്ഥലത്ത് നിന്നും 10 കിലോമീറ്റർ അകലെയായിരുന്നു. ഞങ്ങൾ സ്ഥത്തെത്തിയപ്പോൾ 13 മൃതദേഹങ്ങൾ കണ്ടെത്തി.എന്നാൽ മൃതദേഹങ്ങൾക്കരികിൽ നിന്നും ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല” – പോലീസ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ പോലീസോ സുരക്ഷാ സേനയോ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവർ ലെയ്തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാണെന്നും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം മെയ് 3 മുതൽ മണിപ്പൂരിൽ അരങ്ങേറിയ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിൽ 182 പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. വന്‍തോതില്‍ സൈനിക സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ നടക്കുന്ന അക്രമ സംഭവങ്ങള്‍ സംസ്ഥാനത്ത് തുടർക്കഥകളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 43 ശതമാനം വരുന്ന മെയ്തി വിഭാഗത്തിന് ആദിവാസി പദവി ആവശ്യപ്പെട്ടതായിരുന്നു കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം. മെയ്തെയ് വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന കോടതി ഉത്തരവിനെതിരെ കുക്കി വിഭാഗം നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top