തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു; സുഹ്റാബിയുടെ രാജി ലീഗിലെ ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന്

മലപ്പുറം തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. മുസ്ലിം ലീഗ് നേതാവായ സുഹ്റാബി കൊട്ടാരത്തിലാണ് രാജിവച്ചത്. ലീഗിലെ തമ്മിലടിയെ തുടര്‍ന്നാണ് രാജി. സുഹ്റാബിക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവന്നതാണ് രാജിയിലേക്ക് നയിച്ചത്.

യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണ് തിരുനാവായ. പാര്‍ട്ടിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ചര്‍ച്ച നടന്നെങ്കിലും പരിഹാരം വന്നില്ല. ഇതോടെയാണ് പ്രസിഡന്റിനെ മാറ്റാന്‍ പാര്‍ട്ടി യോഗത്തില്‍ തീരുമാനമായത്.

23 അംഗങ്ങളുള്ള പഞ്ചായത്തില്‍ പത്ത് പേര്‍ മുസ്ലിം ലീഗ് പ്രതിനിധികളാണ്. മൂന്ന് അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top