മദ്യപിച്ച് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പോലീസുകാരന് എതിരെ കേസ്; ആഭ്യന്തര അന്വേഷണവും പൂര്‍ത്തിയായി; കടുത്ത നടപടി വരും
June 17, 2024 7:11 PM

മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ തിരുവല്ലയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്. ജിഡി ചുമതലയുള്ള രാജ്കുമാറിനെതിരെയാണ് കേസെടുത്തത്.
ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു. പോലീസുകാരന്‍ ബഹളം തുടര്‍ന്നതോടെ സിഐ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും ബഹളം തുടര്‍ന്നു.
പോലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. സ്ഥലം മാറ്റമുള്‍പ്പെടെ ശക്തമായ നടപടി വേണമെന്ന ശുപാര്‍ശയാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here