യുവാവ് ഷോക്കേറ്റ് മരിച്ചതില്‍ ആശുപത്രിക്ക് എതിരെ കേസ്; കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ്
കോഴിക്കോട് തിരുവമ്പാടിയില്‍ ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് എതിരെ പോലീസ് കേസെടുത്തു. ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് കാന്റീനില്‍ വച്ച് അബിൻ ബിനു (27) ഷോക്കേറ്റ് മരിക്കുന്നത്. ബന്ധു അനീഷ്‌മോൻ ആന്റണി നൽകിയ പരാതിയിലാണ് കേസെടുത്തത്.
പരിശോധനയില്‍ ഷോക്കേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് പ്രതികള്‍ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണം എന്നാണ് പോലീസ് പറയുന്നത്.
തിരുവമ്പാടിയിലെ ബിനു-രാജി ദമ്പതിമാരുടെ മകനായ അബിൻ ബിനു കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൂടരഞ്ഞി സെയ്ന്റ് ജോസഫ്സ് ആശുപത്രി കാന്റീനിനു സമീപം ഷോക്കേറ്റു മരിച്ചത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അബിന്റെ പിതാവ് ബിനു താമരശ്ശേരി ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്. മകന് വിദഗ്ധചികിത്സ ലഭ്യമാക്കുകയോ മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here