തലസ്ഥാന നഗരി ഇനി കലയുടെ കാല്‍ചിലമ്പണിയും; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍വിളക്കില്‍ തിരി തെളിച്ച് കലോത്സവത്തിന് തുടക്കം കുറിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ.ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
ഇതിന് മുന്പ് സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദിയായ എംടി – നിളയിൽ തയാറാക്കിയ കൊടിമരത്തില്‍ രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് കലാമണ്ഡലത്തിന്‍റെ നേതൃത്വത്തിലുള്ള സ്വാഗതഗാന ദൃശ്യാവിഷ്‌കാരവും നടക്കും. 117 പവൻ സ്വര്‍ണക്കപ്പ് ഇന്നു വൈകുന്നേരത്തോടെ പ്രധാന വേദിയിലെത്തിയിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക. 5 ഗോത്രകലാരൂപങ്ങള്‍ ആദ്യമായി ഇക്കുറി മത്സരത്തിനെത്തുന്നുണ്ട്. ഇതടക്കം 249 ഇനങ്ങളിലാണ് മത്സരം. വിവിധ ജില്ലകളില്‍ നിന്നും കുട്ടികള്‍ എത്തിത്തുടങ്ങി. ലോത്സവത്തിലെ വിധികര്‍ത്താക്കള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും എന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here