ശമ്പളവും ബോണസും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു
സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമവായമുണ്ടായിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരാണ് സംയുക്ത സമര സമിതിയുടെ നേതൃത്തില്‍ സമരം നടത്തിയത്. ഇതോടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളെ ബാധിച്ചു. മിക്ക സര്‍വ്വീസുകളും ഒരു മണിക്കൂറോളം വൈകി. ലഗേജ് ക്ലീറന്‍സിനായും യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.
പ്രതിസന്ധി രൂക്ഷമായതോടെയാണ് അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറായത്. അദാനി ഗ്രൂപ്പ് പ്രതിനിധികള്‍, എയര്‍ ഇന്ത്യ സാറ്റ്സ് മാനേജ്‌മെന്റ്, യൂണിയന്‍ നേതാക്കള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എല്ലാ ജീവനക്കാരുടേയും ബോണസ് 1000 രൂപ വര്‍ദ്ധിപ്പിച്ചു. ലോഡിങ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനവും പുഷ് ബാക്ക് ഓപ്പറേറ്റര്‍മാരുടെ ശമ്പളം 10 ശതമാനവും വര്‍ദ്ധിപ്പിച്ചു. ഇതോടെയാണ് പ്രതിഷേദം അവസാനിപ്പിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചത്.
കാര്‍ഗോ നീക്കത്തേയും പ്രതിഷേധം ബാധിച്ചിരുന്നു. വിദേശത്തേക്കുള്ള വിമാനങ്ങളില്‍ കയറ്റി അയക്കേണ്ടിയിരുന്ന 20 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here