മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു; രണ്ട് മാസത്തിനിടെ രണ്ട് അപകടങ്ങള്‍; കോഴിക്കോട് ബസും ഇടിച്ചുകയറി
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. എസ്‌കോർട്ട് വാഹനം പൊലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട് എംസി റോഡിലാണ് അപകടം.
കടക്കലിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മുഖ്യമന്ത്രി തിരിച്ച് ക്ലിഫ്ഹൗസിലെത്തി.
കോഴിക്കോട് കോട്ടൂളിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു പ്രൈവറ്റ് ബസ് ഇടിച്ചുകയറിയിരുന്നു. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ‘കിനാവ്’ എന്ന ബസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മാസം ആദ്യമായിരുന്നു സംഭവം.
അതിനുതൊട്ടുമുന്‍പ് തിരുവനന്തപുരത്തും വാഹനവ്യൂഹത്തില്‍ കൂട്ടിയിടി നടന്നിരുന്നു. സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൈലറ്റ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ഇട്ടത്. ഇതോടെ മുഖ്യമന്ത്രിയുടേത് അടക്കം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. നിയമങ്ങള്‍ തെറ്റിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്നത്. ഈ അപകടം വിവാദമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here