വെട്ടുകത്തിയും വടിവാളുമായി ഗുണ്ടകളുടെ അഴിഞ്ഞാട്ടം; സഹികെട്ട നാട്ടുകാര്‍ പോലീസായി; എല്ലാം അകത്ത്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അഴിഞ്ഞാടിയ ഗുണ്ടാ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നെയ്യാറ്റിന്‍കര ധനുവച്ചപുരം കോളേജിന് സമീപമാണ് സംഭവം. ധനുവച്ചപുരം റോഡിലാണ് മാരകായുധങ്ങളുമായി ഗുണ്ടാസംഘം ആളുകളെ ഭീഷണിപ്പെടുത്തിയത്.

ഗുണ്ടാസംഘത്തിന്റെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ രംഗത്തു വരുകയായിരുന്നു. വെട്ടുകത്തികളും വടിവാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി നാലംഗ സംഘമാണ് റോഡില്‍ നിന്നത്.
ധനുവച്ചപുരം റോഡിലൂടെ ഈ സമയത്ത് പോയവരെയെല്ലാം യുവാക്കള്‍ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെയാണ് നാട്ടുകാരും ഇറങ്ങിയത്. യുവാക്കളെ പിടികൂടി ആയുധങ്ങള്‍ സഹിതം പോലീസിനു കൈമാറി.

വാടകയ്ക്ക് താമസിക്കുന്ന മനുവിന്റെ സുഹൃത്തുക്കളാണ്. മനു അറിയിച്ചതിനെ തുടര്‍ന്നാണ് എത്തിയത് എന്നാണ് പിടിയിലായ യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് മനുവിനേയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. ഇവരുടെ പക്കല്‍നിന്ന് വെട്ടുകത്തികളും വടിവാളുകളും പോലീസ് പിടിച്ചെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top