കൊച്ചുവേളിയില്‍ വന്‍ തീപിടിത്തം; പ്ലാസ്റ്റിക് ഗോഡൗണിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരം കൊച്ചുവേളിയില്‍ വന്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് സമീപമുള്ള സൂര്യ പാക്‌സ് പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 3.30 ഓടെയാണ് സംഭവം.

അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. പ്ലാസ്റ്റിക് റീസൈക്ലിങ് ചെയ്യുന്നതിനുള്ള അസംസ്കൃതവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീ പടർന്നത്.

തീ പടരുന്നത് ഇപ്പോൾ നിയന്ത്രിക്കാനായിട്ടുണ്ട്. ഇതിന് സമീപമാണ് ടൈറ്റാനിയം ഫാക്ടറിയും പെട്രോള്‍ പമ്പും ഉള്ളത്. അപകടസ്ഥിതി അഗ്നിരക്ഷാസേന ഒഴിവാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top