കോവളം അന്താരാഷ്ട്ര മാരത്തോൺ ഞായറാഴ്ച; ഐ.എം.വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ നാളെ നടക്കും. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണാണ് നടക്കുന്നത്. 21.1 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിവയുള്ള മാരത്തണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവളം മുതൽ ശംഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോൺ. പാങ്ങോട് ആര്‍മി സ്റ്റേഷന്‍ കമാന്‍‍‍‍‍‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പി. പ്രശസ്ത ഫുട്ബോള്‍താരം ഐ.എം.വിജയന്‍ തുടങ്ങിയവര്‍ മാരത്തോണില്‍ പങ്കെടുക്കും.

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങൾ പങ്കെടുക്കും. യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് മുഖ്യസംഘാടകർ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രീസ്, കേരള പോലീസ്, കേരള ടൂറിസം എന്നിവ സഹകരിക്കുന്നു.

പതിനെട്ട് വയസ് മുതലുള്ളവർക്കാണ് പങ്കെടുക്കാന്‍ കഴിയുക. കോവളത്തിന്റെ വശ്യഭംഗി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ മാരത്തോണിലൂടെ സാധിക്കും. ഭിന്നശേഷിക്കാർക്കായി സൂപ്പർ റൺ ഉണ്ടായിരിക്കും. നീഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്), ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിച്ചിരിക്കുന്നത്.

ഐ ക്ലൗ‍‍ഡ് ഹോംസ് ‍‍ ഡയറക്ടര്‍ ബിജു ജനാര്‍ദ്ദനന്‍, വാട്സണ്‍ എനര്‍ജി ഡയറക്ടര്‍ ടെറെന്‍സ് അലക്സ്, യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ ഡോ.സുമേഷ് ചന്ദ്രൻ, കോ-ചെയർമാൻ ശങ്കരി ഉണ്ണിത്താൻ, അന്താരാഷ്ട്ര കോവളം മാരത്തോൺ റൈസ് ഡയറക്ടർ ഷിനോ, കോവളം മാരത്തോൺ റൈസ് കണ്‍വീനര്‍ മാത്യു ജേക്കബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top