പൂജ നടത്തുന്നതിനിടെ വയോധികനെ ആക്രമിച്ചതായി പരാതി; തലയ്ക്ക് പരുക്ക്; മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

തിരുവനന്തപുരം: കാഞ്ഞിരംപാറയില്‍ 75 വയസ്സുള്ള വൃദ്ധനെ പൂജയ്ക്കിടയില്‍ പാറക്കല്ലുകൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. വീടിനോട് ചേര്‍ന്നുള്ള കുടുംബക്ഷേത്രത്തില്‍ പൂജ നടത്തുമ്പോള്‍ ബന്ധുവായ യുവാവ് പാറക്കല്ല് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ പ്രശാന്ത് ഭവനില്‍ സി.രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.

ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്‍പും രാമചന്ദ്രന്റെ കുടുംബം യുവാവിനെതിരെ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. “ആദ്യം അച്ഛനെ പൂജയ്ക്കിടയില്‍ തെറി വിളിച്ചു. പോലീസ് വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ക്കയറി ഒളിച്ചു. പോലീസ് പോയ ശേഷമാണ് അച്ഛനെ കല്ലുകൊണ്ട് ആക്രമിച്ചത്.” -മകന്‍ പ്രമോദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

വയോധികനെ ആക്രമിച്ചതായുള്ള വിവരം അറിഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ അന്വേഷിക്കുന്നതേയുള്ളൂ-വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top