പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍
August 15, 2024 2:05 PM

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ. കല്ലറ സ്വദേശി വിപിൻ (26)നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 2നാണ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ കാര്യം വ്യക്തമാകുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here