യുവതിയെ കഴുത്തറത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന സംഭവം തമ്പാനൂരിലെ ലോഡ്ജില്‍

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് യുവതി. യുവാവ് കൈഞരമ്പ് മുറിച്ചാണ് ജീവനൊടുക്കിയത്. കുമാര്‍ സ്വകാര്യ ടിവി ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് ലോഡ്ജില്‍ മുറിയെടുത്തത്.

പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയത്. ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് പരിശോധന തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top