വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി; തീയതി വ്യക്തമാക്കിയിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി. ഇത് സംബന്ധിച്ച റെയില്‍വേ ബോര്‍ഡ് ഉത്തരവിറങ്ങി. മംഗളൂരു വരെയുള്ള സര്‍വീസ് എന്ന് മുതലാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക. രാവിലെ 6.15-നാണ് മംഗളൂരുവില്‍നിന്ന് പുറപ്പെടും.

രണ്ട് വന്ദേഭാരത്‌ എക്സ്പ്രസ് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ആദ്യ സര്‍വീസ് കഴിഞ്ഞ ഏപ്രില്‍ 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും.

രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. സെപ്തംബര്‍ 24 നാണ് തുടങ്ങിയത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണിത്. ആഴ്ച്ചയിൽ ആറ് ദിവസം ആലപ്പുഴ വഴി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top