കുളത്തില്‍ വീണ് പതിനാലുകാരന്‍ മരിച്ചു; നീന്തല്‍ അറിയാത്തതിനാല്‍ ഒപ്പമുള്ളവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല; എസ്എസ്എല്‍സി പരീക്ഷ എഴുതി റിസള്‍ട്ട് കാത്തിരിക്കവേ ദുരന്തം
തിരുവനന്തപുരം: വെള്ളറടയില്‍ പതിനാലുകാരന്‍ മുങ്ങിമരിച്ചു. വെള്ളറട ചിമ്മണ്ടിക്കുളത്തിലാണ് അപകടം. കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ – കല ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്.
കാരക്കോണം പിപിഎംഎച്ച്എസ്സില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. റിസള്‍ട്ട് കാത്തിരിക്കുമ്പോഴാണ് ദുരന്തം.
നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഭിനവ് കുളക്കടവില്‍ എത്തിയത്. പടിയില്‍നിന്ന് കാല്‍ വഴുതിയാണ് വെള്ളത്തില്‍ വീണത്. ഒപ്പമുണ്ടായിരുന്നവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here