തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്; സമ്മാനത്തുക 25 കോടി രൂപ; ഭാഗ്യവാനാരെന്ന് ഇന്നറിയാം

തിരുവനന്തപുരം: ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഭാഗ്യവാന്‍ ആരെന്നു ഇന്നറിയാം. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുക്കുന്നത്. 500 രൂപയുള്ള ടിക്കറ്റിനു 25 കോടിയാണ് സമ്മാനത്തുക.

ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ച് 15 കോടി 75 ലക്ഷം രൂപയാണ് ബംപര്‍ ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം വീതം 20 നമ്പരുകള്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും.

85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 74.5 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. നറുക്കെടുപ്പിന്‍റെ സമയം വരെ ടിക്കറ്റ് വാങ്ങാന്‍ സാധിക്കും. പാലക്കാട് ജില്ലയില്‍ ആണ് ഇത്തവണ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചിരിക്കുന്നത്. ഇതുവരെ 1065000 ടിക്കറ്റുകള്‍ ആണ് പാലക്കാട് ജില്ലയില്‍ വിറ്റഴിഞ്ഞിരിക്കുന്നത്.

ടിക്കറ്റ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. എട്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് തലസ്ഥാനത്ത് വിറ്റഴിച്ചിരിക്കുന്നത്. എല്ലാ ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഇന്നു നറുക്കെടുപ്പും നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top