മധ്യസ്ഥ ചര്‍ച്ചക്കിടെ മര്‍ദ്ദിച്ച് കൊല; പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരണത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍
കൊല്ലം: തൊടിയൂരില്‍ വിവാഹവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മർദ്ദിച്ച് കൊന്ന കേസിൽ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും മുസ്സമ്മലുമാണ് അറസ്റ്റിലായത്.
ഇരുവരേയും പാലക്കാട് മണ്ണാര്‍ക്കാട് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു ആകെ നാലു പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. തേവലക്കര സ്വദേശി മുഹമ്മദ് ഷായെയും യൂസുഫിനെയും കഴിഞ്ഞ ദിവസമാണ് റിമാൻഡ് ചെയ്തത്.
പാലോലികുളങ്ങര ജമാഅത്ത് ഓഫീസില്‍ വച്ച് മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. മഹല്ല് സെക്രട്ടറി ഷെമീറിനെ ആളുകൾ മർദിക്കുന്നത് കണ്ട് തടയാനെത്തിയതാണ് സലീം. ഇവർ സലീമിന്റെ നെഞ്ചിൽ ഇടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
കരുനാഗപ്പള്ളി പോലീസില്‍ സലീമിന്റെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ആകെ പതിനഞ്ച് പേർക്കെതിരെയാണ് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here