നിയമവിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; കോളജ് ഭരണസമിതി പിരിച്ചുവിടും

തൊടുപുഴ: കോളജ് കെട്ടിടത്തിന് മുകളില്‍ കയറി സമരം ചെയ്ത് തൊടുപുഴ കോഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഒരു കുട്ടിക്ക് വഴിവിട്ട് ഇന്റേണൽ മാർക്ക് നൽകിയതിനെതിരെ സമരം ചെയ്ത 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. കോളജിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താമെന്ന് സബ് കലക്ടർ അരുൺ എസ്.നായരുമായുള്ള ചർച്ചയിൽ ഉറപ്പു ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്റേണൽ മാർക്ക് പ്രശ്നത്തില്‍ സമരം ചെയ്ത 7 വിദ്യാർഥികളെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്യുകയും പിന്നാലെ റാഗിങ് നടത്തിയെന്നാരോപിച്ച് കേസുമെടുത്തിരുന്നു. ഇതിനെതിരെയാണ് ഇന്നലെ വൈകിട്ട് മൂന്നിന് പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർഥികൾ കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്.
വിദ്യാർഥികളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രിൻസിപ്പൽ രാജിവയ്ക്കാതെ കെട്ടിടത്തിനു മുകളിൽനിന്ന് ഇറങ്ങില്ലെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. മന്ത്രി ആർ.ബിന്ദു ഫോണിൽ സംസാരിച്ചെങ്കിലും പിന്മാറിയില്ല. സമരത്തിനിടെ കുഴഞ്ഞുവീണ എം.മേഘ, ടി.എസ്.കാർത്തിക എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here