തൊടുപുഴയിലെ പെണ്‍കുട്ടികളെ കണ്ടെത്തി; തിരുപ്പൂരിലെ ജോലി സ്ഥലത്തുനിന്നും തിരികെ എത്തിച്ചു
ഇടുക്കി തൊടുപുഴയില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി. രണ്ട് ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തിരുപ്പൂരിലെ മിനറല്‍ വാട്ടര്‍ ബോട്ടിലിങ് യൂണിറ്റില്‍ ജോലിചെയ്യുകയായിരുന്നു. തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ എന്‍.എസ്.റോയിയും സംഘവുമാണ് ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ശേഷം കുട്ടികളെ കണ്ടെത്തിയത്.
നാലുപേരെയും തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ആണ്‍കുട്ടികളുടെ പേരില്‍ കേസെടുക്കും. കുട്ടികളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സൂചന ലഭിച്ചത് അനുസരിച്ചാണ് തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.
തിരുപ്പൂര്‍ സിറ്റി പോലീസിന്റെയും മലയാളി സംഘടനകളുടെയും സഹായവും പോലീസ് തേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും നാലുപേരുടെയും ചിത്രങ്ങള്‍ സഹിതം അറിയിപ്പ് നല്‍കിയിരുന്നു. തിരുപ്പൂര്‍ പോലീസിനു ലഭിച്ച സൂചന പ്രകാരമാണ് ഇവര്‍ ജോലി ചെയ്ത സ്ഥലം കണ്ടെത്തിയത്. തുടര്‍ന്ന് ബോട്ടിലിങ് യൂണിറ്റില്‍ എത്തി പോലീസ് ഇവരെ ഒപ്പം കൂട്ടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here