ബിജു ജോസഫിന്റെത് ക്വട്ടേഷന്‍ കൊല; മാന്‍ഹോളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു

തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെത് ക്വട്ടേഷന്‍ കൊലയെന്ന് പോലീസ്. മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ബിസിനസ് പങ്കാളി നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് കൊല നടത്തിയ വാടക കൊലയാളികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.

ബിജുവിനെ കൊന്ന് മാന്‍ഹോളില്‍ ഒളിപ്പിച്ചെന്നായിരുന്നു പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. മൃതദേഹം പുറത്തെടുക്കാന്‍ പോലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. കോണ്‍ക്രീറ്റ് ഭാഗം മുറിച്ച് നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ഡിഎന്‍എ ടെസ്റ്റ് നടത്തി മൃതദേഹം ബിജുവിന്റേ താണെന്ന് ഉറപ്പാക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതഗേഹം മാറ്റും

ബിജു ജോസഫിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് ഭാര്യ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയി ലെടുത്തിരുന്നു. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ജോമോന്റെ ഉടമസ്ഥതയിലുള്ളതാണ് കലയന്താനിയിലെ ഗോഡൗണ്‍.

മാന്‍ മിസിംഗ് പരാതിയെക്കുറിച്ചുള്ള കേസന്വേഷണം പുരോഗമിക്കവെ പൊലീസ് പിടികൂടിയ കാപ്പ കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കലയന്താനിയിലെ ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. പ്രതികളില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണില്‍ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top