ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി എൽഡിഎഫ്; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴികാടൻ തന്നെ

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സിറ്റിംഗ് എംപി തോമസ് ചാഴികാടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസിന്റെ (എം) സീറ്റാണിത്. പാർട്ടി ചെയർമാൻ ജോസ്.കെ.മാണിയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ പ്രധാന മുന്നണികളിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണിത്. ചാഴികാടൻ്റെ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജോസ്.കെ.മാണി പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗമായിരിക്കും യുഡിഎഫിന് വേണ്ടി കോട്ടയത്ത് മത്സരിക്കുന്നത് എന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങനെയാണെങ്കിൽ രണ്ട് കേരള കോൺഗ്രസുകൾ നേർക്കുനേർ മത്സരിക്കുന്നെന്ന പ്രത്യേകതയും കോട്ടയത്തുണ്ടാകും. 2019ൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് ചാഴികാടൻ ലോക്സഭയിൽ എത്തിയത്. മന്ത്രി വി.എൻ വാസവനെ പരാജയപ്പെടുത്തിയാണ് ചാഴികാടൻ എംപിയായത്. പാർട്ടി, മുന്നണി വിട്ടതോടെയാണ് ഇത്തവണ എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്നത്.

1991 മുതൽ 2006 വരെ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചാഴികാടനായിരുന്നു. പക്ഷേ പിന്നീട് നിയസഭയിലേക്ക് ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനുശേഷമാണ് 2019ൽ ലോക്സഭയിലേക്ക് ജയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top