ഫെമ ലംഘനത്തില്‍ തോമസ് ഐസക്കിന് ഇന്ന് നിര്‍ണായകം; ഹർജി ഹൈക്കോടതി പരിഗണിക്കും
മസാലബോണ്ടിലെ ഫെമലംഘനം അന്വേഷിക്കുന്ന ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനാല്‍ ഐസക്കിനെ ചോദ്യം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ജസ്റ്റിസ് ടി.ആര്.രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഇന്ന് വാദം കേള്‍ക്കുന്നത്.
ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഡോ. ടി.എം.തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നാണ് ഇഡി വാദം. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഉത്തരവ് ശരിവച്ചു.
ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ല എന്നാണ് തോമസ് ഐസകിന്റെ നിലപാട്. എന്തായാലും ഹൈക്കോടതി നിലപാട് തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here