മന്ത്രിസ്ഥാനം പങ്കിടണം എന്നത് പാര്‍ട്ടി തീരുമാനമെന്ന് തോമസ് കെ.തോമസ്; എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറഞ്ഞിട്ടില്ല
മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് എന്‍സിപി എംഎല്‍എ തോമസ്കെ.. തോമസ്. രണ്ടര വർഷത്തേക്ക് മന്ത്രിസ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്. അത് നടപ്പിലാക്കണം എന്നാണ് ആവശ്യം. – തോമസ് കെ. തോമസ് പറഞ്ഞു. മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. .
“എൻസിപി എടുക്കുന്ന തീരുമാനം അറിയിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം. അനാവശ്യമായ ഒരു വിവാദത്തിനും അടിസ്ഥാനമില്ല. ഞാനും എ.കെ.ശശീന്ദ്രനും പി.സി. ചാക്കോയും ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രിയെ കാണും.”- തോമസ്.കെ.തോമസ് പറഞ്ഞു.
അതേസമയം പിണറായി മന്ത്രിസഭയില്‍ തന്റെ മന്ത്രിസ്ഥാനം തോമസ്.കെ.തോമസ് ഉറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തോമസിനെ മന്ത്രിയാക്കണം എന്ന നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് മുഖ്യമന്ത്രി എത്തുന്നത്. അന്ന് തന്നെ സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും തോമസും നിലവിലെ മന്ത്രി ശശീന്ദ്രനും മുഖ്യമന്ത്രിയെ കാണുന്നുണ്ട്. നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കുകയാണ്. സമ്മേളന കാലത്ത് തന്നെ മന്ത്രി മാറുമോ എന്ന കാര്യം തീര്‍ച്ചയില്ല. അന്തിമ തീരുമാനം മുഖ്യമന്ത്രിയാകും കൈക്കൊള്ളുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here