പാമ്പാടിക്കാരൻ്റെ ആസ്തി 15800 കോടി; തോമസ് കുര്യൻ സിഇഒമാരിലെ കോടിപതി, സ്വന്തം ബോസിനേക്കാൾ മൂന്നിരട്ടി സമ്പാദ്യം

ഡൽഹി: ഹുറൂൺ ഇന്ത്യ പ്രസിദ്ധീകരിച്ച പണക്കാരുടെ പട്ടികയിൽ സിഇഒമാരുടെ വിഭാഗത്തിൽ മലയാളിയായ തോമസ് കുര്യൻ രണ്ടാം സ്ഥാനത്ത്. ഗൂഗിൾ ക്‌ളൗഡിന്റെ സിഇഒ ആണ് കോട്ടയംകാരനായ തോമസ് കുര്യൻ. ഗൂഗിളിന്റെ സിഇഒയും കുര്യന്റെ ബോസുമായ സുന്ദർ പിച്ചെ 5400 കോടി ആസ്തിയുമായി പട്ടികയിൽ ആറാമതാണ്.

1966 ൽ പി.സി കുര്യൻ – മോളി ദമ്പതികളുടെ മകനായി കോട്ടയം പാമ്പാടിയിൽ ജനിച്ച തോമസ് ലോകത്തിലെ തന്നെ മികച്ച സിഇഒമാരിൽ ഒരാളാണ്. നേരത്തെ ഒറാക്കിളിന്റെ പ്രസിഡന്റായിരുന്ന തോമസ് കുര്യൻ 2019 ലാണ് ഗൂഗിൾ ക്‌ളൗഡിന്റെ സിഇഒ ആയി ചുമതലയേറ്റത്. ഹുറൂൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തോമസ് കുര്യന്റെ ആസ്തി 15800 കോടി രൂപയാണ്. ബംഗളുരു സെയിന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഐഐടി മദ്രാസിൽ ചേർന്നെങ്കിലും അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള പ്രിൻസ്‌റ്റൺ സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചതോടെ ഐഐടി വിട്ടു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് ബിസിനെസ്സിൽ നിന്ന് എംബിഎയും കരസ്ഥമാക്കി. മെക്കൻസ്കിയിലാണ് കരിയർ ആരംഭിക്കുന്നത്. ഇരട്ട സഹോദരനായ ജോർജ് കുര്യൻ നെറ്റ് ആപപ്പിന്റെ സിഇഒ ആണ്.

ക്‌ളൗഡിന്റെ മുഖച്ഛായ മാറ്റിയതിൽ പ്രധാന പങ്ക് കുര്യന്റേതാണ്. ഉപഭോക്‌തൃ സേവനത്തിലാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. കമ്പനിയുടെ നയങ്ങളിൽ അടിമുടി മാറ്റം വരുത്തി. വ്യവസായ സ്ഥാപങ്ങളിലേക്ക് കൂടി ക്‌ളൗഡിന്റെ സേവനം വ്യാപിപ്പിച്ചു. അരിസ്റ്റ നെറ്റ്‌വർക്ക് സിഇഒ ജയശ്രീ ഉല്ലാലാണ് പട്ടികയിൽ ഒന്നാമത്. 2022ലും ഇവർ രണ്ടുപേരുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷത്തേക്കാൾ 31 ശതമാനം വർധനയാണ് കുര്യന്റെ ആസ്തിയിൽ ഇത്തവണ ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top