ഹൈദരലി തങ്ങളുടെ മകന് നേരെ ഭീഷണി; പ്രതി സ്റ്റേഷനില്‍ ഹാജരായി; കീഴടങ്ങല്‍ മാപ്പപേക്ഷിച്ച് രംഗത്ത് വന്നതിന് ശേഷം

മലപ്പുറം: മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകന്‍ പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെയുള്ള കഴിഞ്ഞ ദിവസം വന്ന ഭീഷണി ലീഗില്‍ ചര്‍ച്ചയായിരുന്നു. നേതൃത്വത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെയറിലാക്കുമെന്നായിരുന്നു ലീഗ് മുന്‍ നേതാവായ റാഫി പുതിയകടവിലിന്റെ ഭീഷണി സന്ദേശം. തങ്ങള്‍ കുടുംബത്തിന് നേര്‍ക്കുള്ള ഭീഷണി ലീഗില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കെ റാഫി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. മലപ്പുറം പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സംഭവത്തില്‍ മാപ്പപേക്ഷിച്ച് റാഫി നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.

മുന്‍പ് തന്നെ മുഈനലി തങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളയാളാണ് റാഫി. ഇനി പുറത്തിറങ്ങാനാകില്ലെന്നും റാഫി അയച്ച ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു. തുടര്‍ന്ന് മുഈനലി തങ്ങള്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തു.

പ്രശ്നത്തില്‍ ആദ്യം നിശബ്ദത പാലിച്ച ലീഗ് നേതൃത്വം പിന്നെ രംഗത്തിറങ്ങുകയായിരുന്നു. നടപടി വേഗത്തിലാക്കണമെന്നാണ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടത്. റാഫിയെ അച്ചടക്കം ലംഘിച്ചതിന് പാര്‍ട്ടിയില്‍നിന്ന് നേരത്തേ പുറത്താക്കിയതാണ്. നിലവില്‍ ഈ വ്യക്തിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മുഈനലി തങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുണ്ടെന്നുമാണ് സലാം വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top