കുട്ടിക്കൊലയാളികളെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണി; ഉറവിടം തേടി പോലീസ് അന്വേഷണം

കോഴിക്കോട് താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിൽ പ്രതിഷേധിച്ചുള്ള പുതിയ നീക്കം ഗൌരവത്തോടെ പരിശോധിച്ച് പോലീസ്. ആരുപേരാണ് പ്രത്യേക അനുമതിയോടെ ഇപ്പോൾ പരീക്ഷ എഴുതുന്നത്. ഇവരെ വകവരുത്തും എന്നാണ് കത്തിൽ ഭീഷണിയെത്തിയത്.
ഷഹബാസ് പഠിച്ച താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസലിപ്പാളിനാണ് കഴിഞ്ഞ ആഴ്ച ഊമക്കത്ത് ലഭിച്ചത്. പ്രതികളായ വിദ്യാർത്ഥികൾ പരീക്ഷ എല്ലാം എഴുതി തീർക്കില്ലെന്നും അതിനു മുൻപ് അപായപ്പെടുത്തും എന്നുമാണ് കത്തിൽ പറഞ്ഞത്. വൃത്തിയുള്ള കയ്യക്ഷരത്തിൽ എഴുതിയ കത്തിൽ ഫ്രം അഡ്രസ് വച്ചിട്ടില്ല.
സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികൾ ഇപ്പോൾ പരീക്ഷ എഴുതുന്നത് കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒരു കേന്ദ്രത്തിലാണ്. ഇവരെ പരീക്ഷ എഴുതിക്കുന്നതിന് എതിരെ ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here