‘യോഗിയെ ബാബ സിദ്ദിഖിയെപ്പോലെ കൊല്ലും’; 10 ദിവസത്തിനകം രാജിവയ്ക്കണമെന്നും ഭീഷണി


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് സന്ദേശം ലഭിച്ചത്. 10 ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപോലെ വെടിവച്ചു കൊല്ലുമെന്നാണ് ഭീഷണി. ട്രാഫിക് പോലീസ് കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഇന്നലെ വൈകുന്നേരമാണ് അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചത്.

ALSO READ: പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച പൂജാരിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യോഗി; വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിഷേധക്കാർക്ക് താക്കീത്

ഭീഷണി അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചക്കിടയിൽ ബോളിവുഡ് നടൻ സൽമാൻഖാനെതിരെ തുടർച്ചയായി വധഭീഷണികൾ മുംബൈ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് യുപി മുഖ്യമന്ത്രിക്കെതിരെയും സന്ദേശം ലഭിച്ചിരിക്കുന്നത്.

ALSO READ: മുസ്ലിങ്ങളോട് യോഗി സർക്കാർ ക്രൂരത കാട്ടുന്നുവെന്ന് പരാതി; പെരുവഴിയിലായത് 80 ന്യൂനപക്ഷ കുടുംബങ്ങൾ


കഴിഞ്ഞ മാസം 12നാണ് എൻസിപി (അജിത് പവാർ വിഭാഗം) നേതാവ് ബാബ സിദ്ദിഖിയെ വെടിവച്ചു കൊല്ലപ്പെടുത്തിയത്. സംഭവത്തിൻ്റെ ഉത്തരവാദിത്വം ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സൽമാൻഖാനോടുള്ള അടുപ്പമാണ് കൊലപ്പെടുത്താനുള്ള കാരണമെന്നായിരുന്നു സംഘത്തിൻ്റെ വെളിപ്പെടുത്തൽ.

ALSO READ: യോഗിയെ മാതൃകയാക്കി ഹിമാചലിലെ കോൺഗ്രസ് സർക്കാർ; ഭക്ഷണശാലകൾക്ക് കർശന നിർദ്ദേശം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top