ശരദ് യാദവിൻ്റെ വിധി അൻവറിനെ കാത്തിരിക്കുന്നു; സിപിഎം കടുപ്പിച്ചാൽ നിയമസഭ കാണില്ലെന്ന് ഉറപ്പ് !!

പലവട്ടം പാർലമെൻ്റ് അംഗവും നാലുതവണ കേന്ദ്രമന്ത്രിയും ആയിരുന്ന ശരദ് യാദവ് ഏറ്റവും ഒടുവിൽ രാജ്യസഭയിൽ എത്തിയത് 2016ൽ ആയിരുന്നു. ജനതാദൾ-യു പ്രതിനിധിയായിരുന്നു അന്ന്. എന്നാൽ തൊട്ടടുത്ത വർഷം അയോഗ്യത വന്ന് പുറത്തായി. ഒറ്റ കാരണമേ ഉണ്ടായുള്ളൂ. ബിജെപിയുമായി കൈകോർത്ത നിധീഷ് കുമാറിൻ്റെ നിലപാടിൽ നിന്ന് മാറി പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തു. നിധീഷിൻ്റെ ജനതാദൾ-യു നൽകിയ പരാതി പരിഗണിച്ചാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അയോഗ്യത കൽപിച്ചത്.

ശരദ് യാദവ് മറ്റൊരു പാർട്ടിയുടെയും ഭാഗമായില്ല; അംഗത്വം സ്വീകരിച്ചില്ല, ഒരു പാർട്ടി വിരുദ്ധ പ്രസ്താവനയും നടത്തിയില്ല. എന്നിട്ടും അയോഗ്യത വന്ന സാഹചര്യം കണക്കിലെടുത്താൽ അൻവറിൻ്റെ കാര്യം ആകമാനം പരുങ്ങലിലാകും. തൃണമൂൽ കോൺഗ്രസിൻ്റെ കേരള ഘടകത്തിൻ്റെ കോർഡിനേറ്റർ സ്ഥാനമാണ് ഏറ്റെടുത്തിരിക്കുന്നത്. അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. പശ്ചിമ ബംഗാളിൽ തൃണമൂൽ ആസ്ഥാനത്ത് നേരിട്ടെത്തി, അവരുടെ ചില നേതാക്കൾ ഷാൾ അണിയിക്കുന്നതിൻ്റെ ഫോട്ടോകളും അൻവറിൻ്റെ ടീം പുറത്തുവിട്ടതോടെ യഥാർത്ഥ ചിത്രം വ്യക്തമായിട്ടുണ്ട്.

Also Read: ഡിഎംകെയെ മമതയുടെ പാര്‍ട്ടിയില്‍ ലയിപ്പിക്കും; നിലമ്പൂര്‍ മാത്രമല്ല ലക്ഷ്യം; യുഡിഎഫിനെ കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ കുരുക്കാന്‍ പിവി അന്‍വറിന്റെ നീക്കങ്ങള്‍

ഇടത് ബന്ധം വിഛേദിച്ചതിന് പിന്നാലെയാണ് ശക്തി തെളിയിക്കാൻ ചേലക്കരയിൽ മത്സരത്തിന് ഇറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ എതിരാളികൾക്ക് വടിയെടുത്തത് കൊടുത്തത് പോലെയായി. ഇങ്ങനെ യുഡിഎഫുമായി വിലപേശലിന് ഉണ്ടായിരുന്ന എല്ലാ സാദ്ധ്യതയും അടഞ്ഞിരിക്കെ ആണ് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമണത്തിൻ്റെ രൂപത്തിൽ അൻവറിൻ്റെ വര വീണ്ടും തെളിഞ്ഞത്. അതിലെ അറസ്റ്റ് ഉണ്ടാക്കിയ വീരപരിവേഷത്തോടെ ആണ് യുഡിഎഫുമായി വീണ്ടും ഒരു ചർച്ചക്ക് ഇരിക്കാനെങ്കിലും കഴിയുമെന്ന അവസ്ഥയായത്. ഇതിന് പിന്നാലെയാണ് വിലപേശൽ ശേഷി ഉറപ്പിക്കാനെന്ന മട്ടിൽ തൃണമൂൽ ബന്ധം സ്ഥാപിച്ച് അൻവറിൻ്റെ അടുത്ത ഇന്നിങ്സ്.

Also Read: വിഎസിന് പഠിക്കുന്നോ പിവി അൻവർ? പിസി ജോർജിൻ്റെ പരാജയപ്പെട്ട നീക്കം കോപ്പിയടിക്കുന്നത് വമ്പൻ സോഷ്യൽ മീഡിയ സന്നാഹത്തോടെ

ഈ ആവേശത്തിൽ പുറത്ത് വിട്ടതാണ് ഇപ്പോഴത്തെ ഫോട്ടോകളും വിവരങ്ങളും. നിലമ്പൂരുകാരുടെ മുന്നിലെങ്കിലും മുഖം രക്ഷിക്കാൻ സിപിഎം അണികളുടെ പഴയ ‘കടന്നൽ രാജ’ക്ക് ഇത്തരമൊന്ന് ആവശ്യവും ആയിരുന്നു. തൊട്ടാൽ പൊട്ടുന്ന വിഷയമായി കേരളം ചർച്ച ചെയ്യുന്ന ‘വനനിയമ ഭേദഗതി’ക്കായി പാർലമെൻ്റിൽ ശബ്ദമുയർത്താൻ തൃണമൂൽ സമ്മതിച്ചിട്ടുണ്ട് എന്നും ഫെയ്സ്ബുക്കിലൂടെ അൻവർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം കൊണ്ടെത്തിച്ചിരിക്കുന്ന രാഷ്ട്രീയ അപകടത്തെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ലെന്ന് തന്നെയാണ് സൂചനകൾ. അഥവാ കൃത്യം നിയമോപദേശത്തിനോ മറ്റോ ഉള്ള സാവകാശം കിട്ടിയ മട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top