കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരുടെ ജീവന് ഭീഷണി; മുന്നറിയിപ്പുമായി പോലീസ്; ഭീഷണി അന്വേഷണം എ സി മൊയ്തീനിലേക്കെത്തിയ സാഹചര്യത്തിൽ
തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് മുൻ മന്ത്രി എ സി മൊയ്തീനിലേക്ക് നീങ്ങുമ്പോൾ ജീവന് ഭീഷണിയുണ്ട് എന്ന് കേസിലെ പരാതിക്കാർ. രാത്രിയിൽ പുറത്തുപോകുമ്പോൾ ജാഗ്രത പുലർത്തണമെന്നും ആൾക്കൂട്ടത്തിൽ പോകരുതെന്നും ഇവർക്ക് സ്പെഷ്യൽ ബ്രാഞ്ച് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. വീടുകളിൽ പോലീസിന്റെ നിരീക്ഷണം ഉണ്ടെന്ന് പരാതിക്കാരായി സുരേഷും ഷാജൂട്ടനും പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിൽ നേരിട്ടെത്തി തങ്ങളെ കാര്യങ്ങൾ അറിയിച്ചു. രാത്രിയിൽ ജാഗ്രത വേണം. ഒറ്റക്ക് പുറത്തിറങ്ങരുത്. ആൾക്കൂട്ടത്തിനിടയിൽ പോകരുത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ജീവന് ഭീഷണി ഉണ്ട് എന്ന തരത്തിലാണ് ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി എന്നാണ് പരാതിക്കാർ വ്യക്തമാക്കുന്നത്. ഇവരുടെ വീടുകളിൽ പോലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൻ്റെ തുടക്കത്തിൽ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബാങ്കിന്റെ ഭരണസമിതിയിൽ ഉള്ളവരും ജീവനക്കാരുമായിരുന്നു പ്രതികൾ. എന്നാൽ അന്വേഷണം ഇ ഡി ഏറ്റെടുത്തപ്പോൾ മുൻ മന്ത്രി എ സി മൊയ്തീൻ അടക്കമുള്ള സിപിഎം ഉന്നതരിലേക്ക് അന്വേഷണം എത്തി. ഈ സാഹചര്യത്തിലാണ് പരാതിക്കാരായ തങ്ങൾക്ക് നേരെ വീണ്ടും ഭീഷണിയുണ്ടായി എന്ന് പരാതിക്കാരായ സുരേഷും ഷാജൂട്ടനും വ്യക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here