വിവാഹസംഘത്തെ പടക്കമെറിഞ്ഞ കേസിൽ മൂന്നുപേർ പിടിയിൽ; പ്രതികളെ പിന്തുടർന്ന പോലീസുകാർക്കും പരിക്ക്

കോഴിക്കോട് കൊടുവള്ളിയിൽ‌ വിവാഹസംഘത്തിൻ്റെ ബസ് ആക്രമിച്ച മൂന്നംഗസംഘം പിടിയിൽ. പ്രതികളെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. പ്രതികളുടെ വാഹനവുമായി ബസ് ഉരസിയതോടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ എത്തിയത്.

കൊടുവള്ളി വെണ്ണക്കാടാണ് ആക്രമണം ഉണ്ടായത്. വിവാഹസംഘം സഞ്ചരിച്ച ബസിന് നേരെ അക്രമിസംഘം പടക്കം എറിയുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയവരെ പ്രതികൾ മർദിക്കുകയും ചെയ്തു. ആട് ഷമീർ, അജ്മൽ, കൊളവയൽ അസീസ് എന്നിവരാണ് പിടിയിലായത്.

പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരിൽ ഷമീർ, അസീസ് എന്നിവർക്കെതിരെ കൊടുവള്ളിയിൽ വധശ്രമത്തിനും കേസുണ്ട്. അജ്മലിനെതിരെ 11 കേസുകളുണ്ട്.

പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് മൂന്നംഗസംഘത്തെ പോലീസ് പിടികൂടിയത്. നാട്ടുകാർക്ക് നേരെ എറിഞ്ഞ സ്ഫോടക വസ്തു എന്താണെന്ന് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top