പെരുമ്പാവൂരിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി: പെരുമ്പാവൂ‍ർ കുറുംപ്പംപടിയിൽ മൂന്നര വയസുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. അതിഥി തൊഴിലാളികളായ കുഞ്ഞിന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വെച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായ അസാം സ്വദേശികളാണ് പിടിയിലായത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആര്യോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭിക്കുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top