റയില്‍വേ ട്രാക്കില്‍ ചിന്നിചിതറി സ്ത്രീയും രണ്ട് പെണ്‍കുട്ടികളും; ഏറ്റുമാനൂര്‍ നടുങ്ങി
February 28, 2025 8:00 AM

കോട്ടയം ഏറ്റുമാനൂരിനടുത്തു റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയുടേയും രണ്ട് പെണ്‍കുട്ടികളുടേയും മൃതദേഹം കണ്ടെത്തി. ചിതറിക്കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. അതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണ് എന്നാണ് സൂചന. രാവിലെ ആറോടെ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ട്രെയിന്‍ ഇടിച്ചാണ് ഇവര്‍ മരിച്ചതെന്നാണു പ്രാഥമിക നിഗമനം. എപ്പോഴാണ് സംഭവമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ട്രാക്കിലും സമീപത്തുമായി ചിതറിയ നിലയിലാണ് മൃതദേഹം. അതിനാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here