അമ്മയെയും ഭാര്യയെയും കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; മരണങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന

കാസര്‍കോട്: ഒരു കുടുംബത്തിലെ മൂന്നുപേരെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി സൂര്യപ്രകാശ് (63) ഭാര്യ കെ.ഗീത (59) സൂര്യപ്രകാശിന്റെ അമ്മ കെ.ലീല (94) എന്നിവരാണ് മരിച്ചത്. അമ്മയെയും ഭാര്യയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി കാഞ്ഞങ്ങാട് പോലീസ് പറഞ്ഞു.

പുലര്‍ച്ചെ അഞ്ചുമണിക്ക് എറണാകുളത്തുള്ള മകനെ സൂര്യപ്രകാശ്‌ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അമ്മയും അമ്മമ്മയും പോയി, താനും പോകുകയാണെന്ന് മകനോട് പറഞ്ഞു. മകന്‍ നാട്ടിലുള്ള സുഹൃത്തിനെ അറിയിച്ച് കുടുംബം താമസിക്കുന്ന വീട്ടില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരണവാര്‍ത്ത അറിയുന്നത്.

കിടപ്പുമുറിയില്‍ ഭാര്യ ഗീതയെയും മറ്റൊരു മുറിയില്‍ അമ്മ ലീലയെയും മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സൂര്യപ്രകാശ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top