മൂന്ന് ‘ഖാൻ’മാരും ഒന്നിക്കുന്നു!! ആറുമാസം മുമ്പ് ചർച്ച നടത്തിയെന്ന് ആമിറിന്‍റെ വെളിപ്പെടുത്തൽ
ബോളിവുഡിലെ ഖാൻ ത്രയങ്ങളായ ഷാരുഖ്, സൽമാൻ, ആമിർ എന്നിവർ ഒരുമിച്ച് പുതിയ സിനിമയിൽ അഭിനയിച്ചേക്കുമെന്ന് സൂചനകള്‍. അത് സംഭവിക്കുമോ എന്നാണ് പ്രേക്ഷക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒപ്പം ഒരുമിച്ച് അഭിനയിക്കാൻ കാത്തിരിക്കുകയാണെന്ന് ആമിർ ഖാൻ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇരുവരുമായി ആറു മാസം മുമ്പ് താൻ ചർച്ച നടത്തിയതായും ആമീർ ഖാൻ പറഞ്ഞു. സൗദി അറേബ്യയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയിൽ ആമീർ ഖാനെ സംഘാടകർ ആദരിച്ചിരുന്നു.
ഒരു ചിത്രത്തിൽ മൂന്ന് പേരും ഒന്നിച്ചാൽ നന്നായിരിക്കും എന്ന കാര്യം ഇരുവരുമായി ചർച്ച ചെയ്തു. താമസിക്കാതെ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ. യോജിച്ച തിരക്കഥയ്ക്ക് വേണ്ടി മൂവരും കാത്തിരിക്കുകയായണെന്നും ആമീർ പറഞ്ഞു. ആമിർ ഖാനും ഷാരൂഖ് ഖാനും ഒരു സിനിമയിലും ഇതുവരെ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. 1994ൽ പുറത്തിറങ്ങിയ ‘ആന്ദസ് അപ്ന അപ്ന’ എന്ന ചിത്രത്തിൽ സൽമാൻ ഖാനും ആമിറും ഒന്നിച്ച് അഭിനയിച്ചിരുന്നു.
അതേസമയം ‘സിതാരെ സമീൻ പർ’ എന്ന അമീർ ഖാൻ ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആർഎസ് പ്രസന്നയാണ് സംവിധായകൻ. ആമിര്‍ സംവിധാനം, നിർമാണം എന്നിവ കൈകാര്യം ചെയ്ത് പുറത്തിറങ്ങിയ ‘താരേ സമീൻ പർ'(2007), എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ഈ മാസം 24നാണ് റിലീസ്. ‘താരേ സമീൻ പര്‍’ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കുമെന്നാണ് ആമിർ അവകാശപ്പെടുന്നത്. ‘ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും’ എന്നാണ് അദ്ദേഹം പറയുന്നത്. വലിയ തോതിൽ നിരൂപക പ്രശംസയും വൻ ബോക്സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു താരേ സമീൻ പർ.
Also Read: ബോക്സ് ഓഫീസ് വിജയമായി പുഷ്പ 2; വീണ്ടും തരംഗമായി അല്ലു അര്‍ജുനും രശ്മികയും
ആക്ഷൻ എൻ്റർടെയ്‌നറായ ‘സിക്കന്ദർ’ ആണ് സൽമാൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. എആർ മുരുകദോസ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രം 2025 ഈദ് റിലീസിന് ഒരുങ്ങുകയാണ്. രശ്മിക മന്ദാനയാണ് നായിക. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗാണ് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖിൻ്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും അദ്ദേഹത്തിനൊപ്പം ചിത്രത്തിൻ്റെ ഭാഗമാകുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here