പള്ളി സർവേക്കിടയിലെ സംഘർഷത്തിൽ മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടു; നടന്നത് ക്ഷേത്രത്തിൻ്റെ അവശിഷ്ടം കണ്ടെത്താനുള്ള രണ്ടാം ഘട്ട പരിശോധന


ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയുടെ സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് മുസ്ലിം യുവാക്കൾ മരിച്ചു. നവേദ് (28), നയീം (28), മുഹമ്മദ് ബിലാൽ അൻസാരി (25) എന്നിവരാണ് മരിച്ചത്. 15 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.


മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി ജുമാ മസ്ജിദിൻ്റെ സർവേ നടക്കുന്നതിന് ഇടയിൽ പോലീസിനു നേരെ ആളുകൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ലാത്തിചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭാൽ ജില്ലാ കോടതി ഉത്തരവിനെ തുടർന്നാണ് സർവേ നടക്കുന്നത്.

Also Read: മുസ്ലിങ്ങളോട് യോഗി സർക്കാർ ക്രൂരത കാട്ടുന്നുവെന്ന് പരാതി; പെരുവഴിയിലായത് 80 ന്യൂനപക്ഷ കുടുംബങ്ങൾ


മുഗൾ ഭരണകാലത്ത് സംഭാലിലെ ശ്രീ ഹരി മന്ദിർ തകർത്ത് അതിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന അവകാശവാദവുമായി വിഷ്ണു ജെയിൻ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം. തുടർന്നാണ് സര്‍വേ നടത്താൻ കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.

Also Read : പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച പൂജാരിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യോഗി; വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിഷേധക്കാർക്ക് താക്കീത്

രണ്ടാം ഘട്ട സർവേയാണ് ഇന്ന് നടന്നത്. നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചനകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top