കാർഗിൽ സ്ഫോടനം; ഷെൽ പൊട്ടിത്തെറിച്ച് മൂന്ന് മരണം
August 19, 2023 5:49 AM

കാർഗിലിലെ ദ്രാസ് പട്ടണത്തിൽ ആക്രിക്കടയിൽ ഷെൽ പൊട്ടിത്തെറിച്ചു ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. സ്ഫോടനത്തിൽ 10പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണ് സ്ഫോടനം ഉണ്ടായത്.
ആക്രിക്കടയിലെ വസ്തുക്കൾക്കിടയിൽ പൊട്ടാതെ കിടന്നിരുന്ന ഷെൽ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെയെന്ന് കരുതുന്ന മെറ്റൽ ഭാഗം കാർഗിൽ എസ്എസ്പി കണ്ടെത്തി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here