മൂന്ന് പെണ്‍കുട്ടികളെ കാണാതായി; മൂന്നുപേരും 18ന് താഴെ പ്രായമുള്ളവര്‍

ആലുവയില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പറവൂരിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കാണാതായത്. വ്യാഴാഴ്ച രാവിലെയാണ് തോട്ടക്കാട്ടുകരയിലുള്ള സ്ഥാപനത്തില്‍നിന്ന് ഇവരെ കാണാതായത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ 4.30 ഓടെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചതില്‍ നിന്നും പുലര്‍ച്ചെ 12.30 ഓടുകൂടിയാണ് മൂന്ന് പെണ്‍കുട്ടികളും പുറത്തേക്ക് പോകുന്നതായി വ്യക്തമായത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top