ഓൺലൈൻ ചൂതാട്ടത്തിലൂടെ 22 കാരൻ വരുത്തിവച്ചത് 30 ലക്ഷം രൂപയുടെ കടം, ആത്മഹത്യ ചെയ്ത് മൂന്നംഗ കുടുംബം

ഓൺലൈൻ ചൂതാട്ടത്തിലൂടെ മകൻ വരുത്തിവച്ച ലക്ഷങ്ങളുടെ കടം വീട്ടാനാവാതെ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. ദമ്പതികളും മകനും സ്വന്തം വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം.
രംഗനവേണി സുരേഷ് (53), ഭാര്യ ഹേമലത (45), മകൻ ഹരീഷ് (22) എന്നിവരാണ് മരിച്ചത്. കോവിഡ് സമയത്ത് ഹരീഷ് ഓൺലൈൻ മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും ഇതാണ് കുടുംബത്തിന് 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടാക്കിയതെന്നുമാണ് വിവരം. കൈവശമുണ്ടായിരുന്ന കൃഷി ഭൂമി വിറ്റെങ്കിലും കുടുംബത്തിന് കടബാധ്യത തീർക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സമ്മർദം സഹിക്കാനാവാതെ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here