പമ്പയില്‍ മുങ്ങി മൂന്ന് മരണം; മരിച്ചത് അച്ഛനും മകളും സഹോദര പുത്രനും
റാന്നി: പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് പേരും മരിച്ചു. പുതുശ്ശേരിമല സ്വദേശി അനില്‍കുമാര്‍ (52), മകൾ നിരജ്ഞന (15), സഹോദരപുത്രന്‍ ഗൗതം (17) എന്നിവരാണ് മരിച്ചത്. ഗൗതമിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. അനിൽകുമാറിന്‍റെയും മകളുടെയും മൃതദേഹങ്ങള്‍ പിന്നീട് ലഭിച്ചു.
മുണ്ടപ്പുഴ പമ്പ് ഹൗസിന്റെ അടുത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. റാന്നി കുടിവെള്ള പദ്ധതിക്ക് വെള്ളമെടുക്കുന്ന സ്ഥലമാണിത്. ഇവിടെ കയങ്ങളുണ്ട്. ഇത് ശ്രദ്ധിക്കാതെ ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ ധാരാളം മണല്‍ത്തിട്ടകളുണ്ട്. ഇതില്‍ ചവിട്ടിയാല്‍ തിട്ടകള്‍ ഇടിഞ്ഞ് താഴുമെന്ന് നാട്ടുകാര്‍ പറയുന്നു.
അനില്‍കുമാറും ഒപ്പമുള്ളവരും പമ്പയില്‍ ഇറങ്ങുന്നത് ആരും കണ്ടിട്ടില്ല. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് റാന്നി പോലീസും സ്ഥലത്തെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here