നിജ്ജാര്‍ വധത്തില്‍ 3 ഇന്ത്യക്കാര്‍ കാനഡയില്‍ അറസ്റ്റില്‍; നിജ്ജാറിന്‍റെ കൊലയാളിയും പിടിയിലായെന്ന് കാനഡ മാധ്യമങ്ങള്‍; ഖലിസ്ഥാൻ ഭീകരന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ജൂണില്‍
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാര്‍ വധത്തില്‍ 3 ഇന്ത്യക്കാര്‍ കാനഡയില്‍ അറസ്റ്റിലായി. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് നിജ്ജാർ.
കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽ വച്ച് നിജ്ജാര്‍ വധിക്കപ്പെട്ടത്. കാനഡ – യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡ തലവനായ നിജ്ജാറിന്റെ മൃതദേഹം തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനെ തുടർന്നു വഷളായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here