കൊല്ലത്ത് ഗുണ്ടകളടക്കം മൂന്ന് പേർക്ക് വെട്ടേറ്റു; പിന്നില്‍ തടിതൊഴിലാളികളെന്ന് സംശയം

ചിതറയില്‍ മൂന്ന് പേരെ ഒരു സംഘം ആളുകൾ വെട്ടി പരുക്കേൽപ്പിച്ചു. മാങ്കോട് സ്വദേശി ദീപു, കിഴക്കും ഭാഗം സ്വദേശി ഷഫീഖ്, വാള ബിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്.

മൂന്നുപേരുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിജു കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്. ഷഫീഖും നിരവധി കേസുകളിൽ പ്രതിയാണെന്ന് ചിതറ പോലീസ് പറഞ്ഞു.

മാങ്കോട് വെച്ചാണ് അക്രമം അരങ്ങേറിയത്. ലോറിയിൽ തടി കയറ്റുന്ന തൊഴിലാളികളും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഈ വഴക്കിൻ്റെ ഭാഗമായിട്ടുണ്ടായ മുൻവൈരാഗ്യമായിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top