വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19 ), ഫെര്‍ഡ് (19), ലിബിനോണ്‍ (20 ) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മൂന്നുപേരും.
വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് മൂന്ന് മണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലായി നാല് വിദ്യാർത്ഥികളാണ് വവ്വാമൂലയിൽ എത്തിയത്. മൂന്ന് പേര് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. രക്ഷപ്പെട്ട നാലാമത്തെ വിദ്യാർത്ഥി ബഹളംവച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്ന് മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here