കശ്മീരിൽ അശാന്തി വിതച്ച് മൂന്ന് ആക്രമണങ്ങൾ; സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍. കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ആയ നായിബ് സുബേദര്‍ രാകേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലാണ് കശ്മീരിലുണ്ടായത്.
Also Read: കശ്മീരില്‍ ഭീകരരുടെ വെടിവയ്പ്പ്; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരുക്ക്
ഇന്നലെ രാത്രി ബാരാമുള്ളയിലാണ് ഏറ്റുമുട്ടലാരംഭിക്കുന്നത്. രാവിലെ വരെ തുടർന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. പിന്നാലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. സുരക്ഷാ സേനയുടെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബർവൻ വനമേഖലയിൽ വച്ചാണ് ആക്രമണമുണ്ടായത്. കിഷ്ത്വാർ ജില്ലയിലെ ചാസ് മേഖലയിലാണ് ഏറ്റവും ഒടുവിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച രണ്ട് ഡിഫൻസ് ഗാർഡുകളെ (വിഡിജി) ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. നസീര്‍ അഹമ്മദ് കുല്‍ദീപ് കുമാർ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ ദൂരത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വിഡിജിമാരെ കൊലപ്പെടുത്തിയ ഭീകരർ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരിൽ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Also Read: കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ 20 റൗണ്ട് വെടിയുതിര്‍ത്ത് ഭീകരര്‍; തിരിച്ചടിച്ച് സൈന്യം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here