ഇവര്‍ പിറകിലുണ്ടോ; തീര്‍ച്ചയായും സ്ത്രീകളുടെ മാല നഷ്ടമാകും

അതിവിദഗ്ധമായി മാല മോഷ്ടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ രാധ (44), മഹാലക്ഷ്മി (34), കറുപ്പയ്യ അമ്മ (50) എന്നിവര്‍ കണ്ണൂരിലാണ് പിടിയിലായത്. ശനിയാഴ്ച മാത്രം ഇവര്‍ അഞ്ചിടങ്ങളില്‍ മാലപിടിച്ചുപറിച്ചിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്.

ബസില്‍ കയറി ഇവര്‍ സ്ത്രീകളെ പിറകില്‍ നിന്നും തള്ളും. ഒരാള്‍ മാലപൊട്ടിക്കും. ഇതാണ് പതിവ് രീതി. താഴെചൊവ്വ സ്വദേശിയായ ആയിഷ, വാമിക, കാര്‍ത്ത്യായനി എന്നിവരുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ഇവരുടെ വിവരങ്ങള്‍ ഇതുവരെ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.

അന്തര്‍സംസ്ഥാന മോഷണ ബന്ധമുള്ളവരാണ് മൂന്ന് സ്ത്രീകളും. പുരുഷന്‍മാര്‍ ഉള്‍പ്പെടെയുള്ള വന്‍ റാക്കറ്റ് ഇവരുടെ പിന്നിലുണ്ട്. ഒരാഴ്ചയ്ക്കിടെ മൂന്ന് പരാതികളാണ് മാലപൊട്ടിക്കലുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ചത്. മംഗളൂരു വഴി തീവണ്ടിയില്‍ എത്തും. മാന്യമായി വേഷം ധരിക്കും. സ്തീകള്‍ മാല പൊട്ടിക്കുമ്പോള്‍ ഒപ്പമുള്ള പുരുഷന്മാര്‍ നിരീക്ഷിക്കും. മാല ഇവര്‍ പുരുഷന്മാര്‍ക്ക് കൈമാറും. അതുകൊണ്ട് തന്നെ ഇവരില്‍ നിന്നും മാല ലഭിക്കില്ല. മാല പൊട്ടിച്ചാല്‍ ഉടന്‍ തന്നെ ഇവര്‍ സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്യും. ഇതാണ് രീതികള്‍. ഇവരുടെ പേരില്‍ തളിപ്പറമ്പിലും എടക്കാട്ടും ഒന്ന് വീതവും ടൗണ്‍ പോലീസില്‍ മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top