മൂന്നു വയസുകാരി 27-ാം നിലയിൽനിന്ന് വീണു; അപകടം ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ

കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കെട്ടിടത്തിന്റെ 27-ാം നിലയിൽനിന്നും താഴെ വീണ മൂന്നു വയസുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. 27-ാം നിലയിൽനിന്നും 12-ാം നിലയുടെ ബാൽക്കണിയിലേക്കാണ് കുട്ടി വീണതെന്നാണ് മീഡിയ റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം.

കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് അടക്കം ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് അപകടം നടന്നതെന്നാണ് വിവരം. ബാൽക്കണിയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി താഴെ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ ഈ സമയത്ത് അടുക്കളയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിന്രെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 12-ാം നിലയിൽ കുട്ടി വീണു കിടക്കുന്നതും ആരോ ഒരാൾ എടുത്തു കൊണ്ടു പോകുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിനുപിന്നാലെ കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top