മൂന്നുവയസുകാരനെ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍
തിരുവനന്തപുരം മണ്ണന്തലയില്‍ മൂന്ന് വയസ്സുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു. ഗുരുതരമായ പരുക്കുകളോടെ കുട്ടി ചികിത്സയിലാണ്. അമ്മയുടെ രണ്ടാനച്ഛനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്.
വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ജോലിക്ക് പോകുമ്പോള്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോഴാണ് കൊടുംക്രൂരത കാണിച്ചത്. രണ്ടാനച്ഛന്‍ ഉത്തമനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാള്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് അഭിജിത് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കിയിട്ടും ആദ്യം കേസെടുത്തില്ലെന്നും ആരോപണമുണ്ട്. പൊള്ളലേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here