പള്ളികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍; ഒന്നാംപ്രതി സ്ഥിരം മോഷണക്കേസ് പ്രതി; പണം ലഹരിവസ്തുക്കള്‍ വാങ്ങാന്‍

കൊച്ചി: പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കൊമ്പനാട് ചൂരമുടി സ്വദേശികളായ ആൽവിൻ ബാബു (24), റോബിൻ (20), സൂര്യ (20) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. മോഷണം നടത്തിക്കിട്ടുന്ന പണം മയക്കുമരുന്ന് വാങ്ങുന്നതിനും ആഢംബര ജീവിതത്തിനും ഉപയോഗിച്ചതായി കണ്ടെത്തി.

വെങ്ങോല മാർ ബഹനാം സഹദ് വലിയപള്ളി, പെരുമാലി സെൻറ് ജോർജ് യാക്കോബായ പള്ളി എന്നീ പള്ളികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പള്ളികൾ കണ്ടുവച്ച് രാത്രി സമയം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. നെടുങ്ങപ്ര, കീഴില്ലം, കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും ഇവർ മോഷണം നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. കേസിലെ ഒന്നാംപ്രതി ആൽവിൻ ബാബുവിനെതിരെ കുറുപ്പുംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളുണ്ട്.

പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. പെരുമ്പാവൂര്‍ എഎസ്പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എഎസ്ഐ പിഎ അബ്ദുൾ മനാഫ്, സീനിയർ സിപിഒമാരായ ടിഎൻ മനോജ് കുമാർ, ടിഎ അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top