ഗായകന് ബാദ്ഷായുടെ ബാറിന് നേരെ ബോംബേറ്; കാരണം കണ്ടെത്താനാവാതെ പോലീസ്
ചണ്ഡിഗഢിൽ പ്രശസ്ത ഇന്ത്യൻ റാപ്പർ ബാദ്ഷായുടെ ഉടമസ്ഥതയിലുള്ള സെവില്ലി ബാറിന് നേരെ ബോംബേറ്. ഇന്ന് രാവിലെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ തീവ്രത കുറഞ്ഞ സ്ഫോടകവസ്തുക്കൾ വലിച്ചെറിയുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിൽ ജനൽ പാളികൾ തകരുകയും കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് പുലർചെ രണ്ടരക്കും 2:45 നും ഇടയിലാണ് സെക്ടർ 26ലെ സെവില്ലി ബാറിന് നേരെ ആക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ്, ചണ്ഡീഗഡ് ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി. മോഷണം നടത്താൻ ലക്ഷ്യം വച്ചുകൊണ്ടുള്ള നാടൻ ബോംബ് ആക്രമണമാണ് ഇതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Also Read: സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നതെങ്ങനെ? പോലീസ് ഇപ്പോഴും ഇരുട്ടിൽ
സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്. പ്രതികൾ ആരെന്ന് ഉടൻ കണ്ടെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here