എഎസ്‌ഐയുടെ തലയെറിഞ്ഞ് പൊട്ടിച്ചു; ഏഴ് തുന്നല്‍; മദ്യ ലഹരിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ അഴിഞ്ഞാട്ടം

കൊച്ചി തൃക്കാക്കര സ്റ്റേഷനിലെ എഎസ്‌ഐയെ ഷിബിയ്ക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. എഎസ്‌ഐയുടെ തല കല്ലിന് എറിഞ്ഞ് പൊട്ടിച്ചു.
ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയ് ആണ് ആക്രമണം നടത്തിയത്. പരിക്കേറ്റ എഎസ്‌ഐയുടെ തലയില്‍ ഏഴ് തുന്നല്‍ ഇടേണ്ടി വന്നു.
അന്യസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. പോലീസ് എത്തിയതോടെ പോലീസിന് നേരെ തിരിഞ്ഞ ധനഞ്ജയ് കല്ലെറിഞ്ഞു. ഇതാണ് എഎസ്‌ഐയുടെ തലയില്‍ കൊണ്ടത്. . പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ പ്രതിയെ മര്‌റ് പോലീസുകാര്‍ പിടികൂടുകയും ചെയ്തു.
നേരത്തേയും കൊച്ചിയില്‍ പോലീസിന് നേരെ ആക്രമണമുണ്ടായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐയ്ക്ക് നേരേയാണ് അന്ന് ആക്രമണമുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പം നില്‍ക്കുന്നത് ചോദ്യം ചെയ്തതിന് യുവാവ് ആക്രമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here